petrol

കൊച്ചി: തുടർച്ചയായ 12-ാം നാളിലും ഇന്ധനവില ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് ഇന്നലെ 53 പൈസ വർദ്ധിച്ച് 79.53 രൂപയായി. 61 പൈസ ഉയർന്ന് 73.83 രൂപയാണ് ഡീസൽ വില. 12 ദിവസത്തിനിടെ പെട്രോളിന് 6.54 രൂപയും ഡീസലിന് 6.64 രൂപയുമാണ് കൂടിയത്.