weapons

ന്യൂഡൽഹി : ചൈനീസ് അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യൻ സൈനികർ ആയുധങ്ങൾ കൈയിൽ കരുതുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ 1996ലെയും 2005ലെയും ഉഭയകക്ഷി കരാറുകൾ പ്രകാരം ഇരുപക്ഷത്തെയും സൈനികർ തോക്കുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരെ ആയുധങ്ങൾ നൽകാതെ രക്തസാക്ഷികളാക്കിയെന്ന രാഹുൽഗാന്ധി വിമർശിച്ചിരുന്നു.