അഹമ്മദാബാദ്: കൊവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. ഗുജറാത്ത് അഹമ്മദാബാദിലെ മെഗാനി നഗറിൽ താമസിക്കുന്ന മിനു നായരെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയാണ് ജീവൻ വെടിഞ്ഞ മിനു നായർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും തുടർന്ന് ഇന്ന് രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പമാണ് മിനു കഴിഞ്ഞിരുന്നത്. ഇവരുടെ മകൾ വിദേശത്താണ്. മൃതശരീരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഹമ്മദാബാദിൽ സംസ്കരിച്ചു.