തായ്‌പേയ്: ചൈന-ഇന്ത്യ സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് തായ്‌വാനും ഹോങ്കോങും. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെയും വാർത്താ മാദ്ധ്യമത്തിലൂടെയാണ് ഹോങ്കോങ്ങും തായ്‌വാനും ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയത്. ഹോങ്കോങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിക്ജിയിലാണ് ചൈനീസ് വ്യാളിയ്ക്ക് നേരെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായത്.
'ഞങ്ങൾ പിടിച്ചടക്കും, ഞങ്ങൾ കൊല്ലും' എന്ന കുറിപ്പിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ട ചിത്രം പ്രമുഖ മാധ്യമമായ തായ്‌വാൻ ന്യൂസ് ഒട്ടും താമസിയാതെ 'ഫോട്ടോ ഓഫ് ദ് ഡേ' ആക്കിമാറ്റുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ ട്വിറ്റർ ഹാൻഡിലുകളിലും ഈ ചിത്രം ’ വൈറലായി.
Photo of the Day: India's Rama takes on China's dragon https://t.co/7jbcXqgmxq pic.twitter.com/hC7DRGCDR2
— Taiwan News (@TaiwanNews886) June 17, 2020
ഇതോടെ 'പാൽ ചായ സഖ്യം' (മിൽക്ക് ടീ അലയൻസ്) സൂചിപ്പിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ ഐക്യദാർഢ്യം സൂചിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന അനൗപചാരിക പദമാണ് 'പാൽ ചായ സഖ്യം'.
I ,Taiwanese, stand with India🇮🇳
Taiwan is not part of China.#IndianArmyOurPride #ChinaMustPay #TaiwanIsNotChina https://t.co/2tbvjxNzSn pic.twitter.com/OHiceiJfdn
പാൽ ചായ കുടിക്കുന്നത് സർവസാധാരണമായ ഇന്ത്യ, തായ്‌വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ ഉയരുന്ന ചൈനയ്ക്കെതിരെയുള്ള വികാരത്തെ കൂടിയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ചൈനയിൽ കട്ടൻ ചായക്കാണ് കൂടുതൽ പ്രചാരം. തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിൽ വച്ചുണ്ടായ സംഘർഷത്തിൽ കേണലുൾപ്പെടെ 20 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.