s

കൊച്ചി: എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തശേഷമാണ് സച്ചി സിനിമാരംഗത്തേക്ക് വരുന്നത്.

മാല്യങ്കരയിലെ എസ്.എൻ.എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവ. ലോ കോളേജിൽ എൽ.എൽ.ബിയും പൂർത്തിയാക്കി. ക്രിമിനൽ, ഭരണഘടനാ നിയമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സച്ചി ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഇതിനിടയിലാണ് സംവിധായകനാവാനുളള മോഹവുമായി സിനിമാരംഗത്തെത്തുന്നത്.

നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പഠനകാലത്ത് തന്നെ കോളേജ് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

അയ്യപ്പനും കോശിക്കും ശേഷം, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കാനുളള ശ്രമത്തിലായിരുന്നു. ചേട്ടായീസ് എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു.