green-grapes

പച്ചമുന്തിരിയ്‌ക്ക് നിരവധി ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം പച്ചമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കെ എന്നിവ ധാരാളമുണ്ട്. ഹൃദയാരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ നിലതാഴ്‌ത്തുന്നതിലൂടെയാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്.

അസ്ഥികളുടെ ആരോഗ്യമാണ് പച്ചമുന്തിരി നൽകുന്ന മറ്റൊരു ഗുണം. പച്ചമുന്തിരിയിൽ കോപ്പർ, അയേൺ, മാംഗനീസ് എന്നീ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിലെ ഓക്‌സിജന്റെ പ്രവാഹം വർദ്ധിപ്പിക്കുന്ന പച്ചമുന്തിരി ആസ്‌ത്മയ്‌ക്കെതിരെ പ്രതിരോധം തീർക്കുന്നു.

ദഹനം സുഗമമാക്കുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിറുത്താൻ സഹായകമാണ്. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്‌ചശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

ഓർക്കുക, അമിതമായി കീടനാശിനി ഉപയോഗിക്കുന്ന മുന്തിരി ആരോഗ്യത്തിന് ഹാനികരമാണ്. ജൈവരീതിയിൽ കൃഷി ചെയ്‌തെതോ കീടനാശിനി തീരെകുറച്ച് ഉപയോഗിച്ചതോ ആയ മുന്തിരി വാങ്ങുക. കൂടുതൽ സമയം ഉപ്പുവെള്ളത്തിലിട്ട് കീടനാശിനി പൂർണമായും നീക്കം ചെയ്യുക.