petrol

കൊച്ചി: കൊവിഡിനിടയിൽ സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിനമാണ് ഇന്ധന വിലവർദ്ധന. പെട്രോൾ ലിറ്ററിന് 56 പൈസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 78.53 രൂപയും, ഡീസൽ ലിറ്ററിന് 72.97രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ് രൂപ 28 പൈസയും, ഒരു ലിറ്റർ പെട്രോളിന് ഏഴ് രൂപ ഒൻപത് പൈസയുമാണ് വർദ്ധിച്ചത്.