india

ന്യൂഡൽഹി: സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് മുമ്പ് തന്നെ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈന സൈനിക ഇടപെടൽ നടത്തിയതായി സൂചിപ്പിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഗാൽവാൻ നദിയുടെ ഒഴുക്കിന്റെ ഗതിമാറ്റുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായും, മലയുടെ ഭാഗം ഇടിച്ച് പാത നിർമിച്ചതായും പുറത്ത് വന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

അതിത്തിയിൽ ചൈന കൊണ്ടുവന്ന ബുൾഡോസറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾ വ്യക്തമാക്കുന്നരീതിയിലുള്ള ദൃശ്യങ്ങൾ കിട്ടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ജീവൻപൊലിഞ്ഞ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായെന്ന് തെളിയിക്കുംവിധം മൃതദേഹങ്ങൾ വികൃതമായ നിലയിലാണ് കണ്ടെടുത്തത്.

china

ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ ചൈനീസ് സൈനികർ ഉപയോഗിച്ച മാരകായുധത്തിന്റെ ചിത്രം അതിനിടെ, ബി.ബി.സി പുറത്തുവിട്ടിരുന്നു. ആണികൾ വെൽഡ് ചെയ്‌തു പിടിപ്പിച്ച ഇരുമ്പ് ദണ്ഡുകളാണ് ചിത്രത്തിൽ കാണുന്നത്. ഇന്ത്യ - ചൈന അതിർത്തിയിലെ ഒരു സീനിയ‍ർ ഇന്ത്യൻ സൈനിക ഓഫീസറാണ് ചൈനീസ് സൈനികർ ഉപയോഗിച്ച ആയുധം എന്ന കുറിപ്പോടെ ഈ ചിത്രം തങ്ങൾക്ക് അയച്ചുനൽകിയതെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.