andriya

കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി നടി ആൻഡ്രിയ. ഓൺലൈൻ പഠനത്തിനായി മൂന്ന് വിദ്യാർത്ഥികൾക്കാണ് നടി ലാപ്‌ടോപ് വിതരണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാനായി സംഭാവന ചെയ്യണമെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാമിലൂടെ പറയുന്നു.

ആൻഡ്രിയയുടെ കുറിപ്പ്:

വലതു കരം ചെയ്യുന്നത് ഇടതു കരം അറിയരുതെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.എന്നാൽ ഇത് വിചിത്രമായ സമയത്ത്, എല്ലാത്തിനോടും പൊരുത്തപ്പെടാൻ നാമെല്ലാവരും പാടുപെടുകയാണ്. അതിന്റെ ഫലമായി ജീവകാരുണ്യ പ്രവർത്തനങ്ങളും വിരളമാണ്. ഈ മൂന്നുപേരെയും സഹായിക്കുന്നത് പഠിക്കാനുള്ള അവരുടെ ആഗ്രഹം നിറവേറ്റുക മാത്രമല്ല, ഇത് കണ്ട് മറ്റുള്ളവരും സംഭാവന ചെയ്യാനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ജീവിതത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞാൻ ഇനിയും തുടരും, ഈ ഫോട്ടോ സെക്ഷൻ എന്റെ ആവശ്യമായിരുന്നില്ല, എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും ഞാൻ വളരെ സ്വകാര്യമായാണ് ചെയ്യാറുളളത്. രാഗിണി മുരളീധരനാണ് ഇതിന് എന്നെ പ്രചോദിപ്പിച്ചത്,ഓരോ ചെറിയ തുകയും കൂട്ടിവച്ചാൽ വലിയ മാറ്റങ്ങൾ വരുത്താനാകും. എന്റെ ഇൻസ്റ്റഗ്രാം പേജിൽ അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിന് പകരം എല്ലാവരോടും സംഭാവന ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു എന്നും ആൻഡ്രിയ ജെറീമിയ കുറിച്ചു.