ദുബായ്: വായനയുടെ വസന്തം നിറയ്ക്കാൻ ദുബായിൽ പൊതുലൈബ്രറികളുടെ പ്രവർത്തനം പുനരാരംഭിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ലൈബ്രറികളെല്ലാം പ്രവർത്തിക്കും. എങ്കിലും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവന്റുകളും വർക്ക് ഷോപ്പുകളും താത്ക്കാലികമായി നിറുത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു .
എമിറേറ്റിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും, 60 വയസിന് മുകളിലുള്ളവരെയും, 12 വയസിന് താഴെയുള്ള കുട്ടികളെയും പൊതു സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിച്ചുള്ള സുപ്രീം സമിതിയുടെ തീരുമാനത്തെ തുടർന്നാണ് പബ്ലിക് ലൈബ്രറികൾ വീണ്ടും തുറന്നത്.
നിബന്ധനങ്ങൾ വച്ചാണ് ലൈബ്രറികൾ തുറന്നത്. എല്ലാ സന്ദർശകരും മറ്റുള്ളവരുമായി രണ്ട് മീറ്റർ ദൂരം സാമൂഹ്യ അകലം നിർബന്ധമായും പാലിക്കണം. ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നവരെയെല്ലാം താപ സ്‌ക്രീനിങ്ങിന് വിധേയമാക്കണം. സാനിറ്റൈസറുകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുകയും വേണം.