covid-19

ചെന്നൈ: കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിലെ ചെന്നൈ അടക്കമുള്ള നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നിലിൽവന്നു. ഈ മാസം 30 വരെ അവശ്യ സർവീസുകൾക്ക് മാമ്രേ അനുമതിയുള്ളൂ. പലചരക്ക് പച്ചക്കറി കടകൾ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കും.

ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കും. ഓട്ടോ ടാക്സി സർവീസുകൾ ഉണ്ടാകില്ല. അടിയന്തര ആവശ്യങ്ങൾക്ക് കേരളത്തിലേക്ക് ഉൾപ്പെടെ പാസ് നൽകുന്നത് തുടരും. ചെന്നൈയിൽ നിന്നുള്ള വിമാന സർവീസിനും തടസമില്ല. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 600 കടന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മധുര സ്വദേശിയും അമ്പത്തേഴുകാരനുമായ ദാമോദരനാണ് മരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആകെ രോഗികളുടെ എണ്ണം ഒൻപതായി.

തമിഴ്നാട്ടിൽ പുതിയതായി 2141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 52334 ആയി. ചെന്നൈയിൽ മാത്രം കൊവിഡ് ബാധിതർ 37000 കവിഞ്ഞു.