അഹമ്മദാബാദ്: പനി ബാധിച്ച് ആശുപത്രിയിലെത്തി കൊവിഡാണെന്നറിഞ്ഞ മലയാളിയായ വീട്ടമ്മ തൂങ്ങിമരിച്ചു. ഗുജറാത്തിലെ മേഘാനി നഗറിലെ നേതാജി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന മിനുനായരാണ് (48) മരിച്ചത്. അഹമ്മദാബാദ് ഭദ്രയിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസിൽ സ്റ്റെനോഗ്രാഫറായിരുന്നു. പത്ത് ദിവസം മുമ്പ് ഇവർക്ക് പനി ബാധിച്ചിരുന്നു. അങ്ങനെ സിവിൽ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സ തേടാമെന്ന് പറഞ്ഞ് വീട്ടിലെത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.