train

തിരുവനന്തപുരം: കൊവിഡ് കാല യാത്രയ്ക്കായി പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആക്കി മാറ്റാൻ റെയിൽവേ ഒരുങ്ങുന്നു. 200 കിലോമീറ്ററുകളിലധികം ഓടുന്ന ട്രെയിനുകളാണ് എക്സ്പ്രസ് ആക്കുന്നത്. പാസഞ്ചർ, മെമു, ഡെമു എന്നിവയാണിവ. രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിൻ നിരക്കുകൾ വർദ്ധിക്കാനും സ്റ്റോപ്പുകളുടെ എണ്ണം കുറയുവാനുമിടയുണ്ട്.

ദക്ഷിണ റെയിൽവേയിലെ 34 ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ കേരളത്തിലെ 10 ട്രെയിനുകളുമുണ്ട്. . മംഗളൂരു -കോയമ്പത്തൂർ, മധുര -പുനലൂർ, പാലക്കാട്- തിരുച്ചെന്തൂർ, തൃശൂർ,-കണ്ണൂർ, മംഗളൂരു -കോഴിക്കോട്, നിലബൂർ-കോട്ടയം, നാഗർകോവിൽ -കോട്ടയം, കോയമ്പത്തൂർ- കണ്ണൂർ, ഗുരുവായൂർ -പുനലൂർ, പാലക്കാട് ടൗൺ -തിരുച്ചിറപ്പളളി ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ രണ്ട് ട്രെയിനുകൾ നേരത്തെ എക്സ്പ്രസാക്കി മാറ്റിയിരുന്നു.