ആലപ്പുഴ:കൊവിഡ് വ്യാപനത്തിന് ശേഷം കേരളം ഇപ്പോൾ കരുതലോടെ ഇരിക്കുന്നത് അടുത്ത വരാൻ പോകുന്ന പ്രളയത്തെ നേരിടാനാണ്. 2018-ലെ പ്രളയത്തിന് ശേഷം കേരളത്തില്‍ ഫൈബര്‍ വഞ്ചികളുടെയും ചെറുതോണികളുടെയും ഒക്കെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. പ്രളയ സാദ്ധ്യത മുന്‍കൂട്ടിക്കണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമുദ്ര ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ വില്‍പ്പന കുതിച്ചുയരുകയാണ്.
അരൂരില്‍ ആണ് ഫൈബര്‍ വഞ്ചികളുടെ ഉത്പാദന രംഗത്തുള്ള കമ്പനി പ്രവര്‍ത്തിക്കുന്നത്. ശരാശരി അഞ്ചു ചെറു തോണികള്‍ വരെ ഇവിടെ ഒരു ദിവസം വില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.2018-ലെ പ്രളയത്തിനു ശേഷമാണ് ഫൈബര്‍ വഞ്ചികളുടെ വില്‍പ്പന കുതിച്ചുയര്‍ന്നത്.പ്രതിമാസം 150 വഞ്ചികളോളം ഇപ്പോള്‍ വിറ്റഴിയ്ക്കുന്നുണ്ട്. വലുപ്പമനുസരിച്ച് 25,000 രൂപ മുതല്‍ 55,000 രൂപ വരെയാണ് വഞ്ചികളുടെ വില. പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവരാണ് ഉപഭോക്താക്കളില്‍ അധികവും.എന്തായാലും ഫൈബര്‍ വഞ്ചികള്‍, സോളാര്‍ ബോട്ടുകള്‍ എന്നിവയുടെ എല്ലാം വില്‍പ്പന കുതിക്കുകയാണ്.