നടൻ സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ബോളിവുഡിൽ വലിയ അലയൊലികൾ സൃഷ്ടിക്കുകയാണല്ലോ. നർത്തകനും, സീരിയൽ അഭിനേതാവും എല്ലാമായിരുന്ന സുശാന്ത് തന്റെ പ്രതിഭ കൊണ്ട് വളരെ വേഗം ചലച്ചിത്ര മേഖലയിൽ പുതിയ ഉയരങ്ങൾ കീഴടക്കി. എന്നാൽ ആ മേഖലയിലെ മനസ് മടുപ്പിക്കുന്ന ദുർഘടങ്ങൾ മുഴുവൻ താണ്ടാനാകാതെ ജീവിതം മതിയാക്കി നടന് മടങ്ങേണ്ടി വന്നു. നിരവധി പ്രമുഖരാണ് സുശാന്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ അന്ത്യഞ്ജലികൾ അർപ്പിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് നടി ഐശ്യര്യാ റായി ഇൻസ്റ്റഗ്രാമിൽ കുറിച്ച കുറിപ്പ്. സുശാന്തിന് ആദരാഞ്ജലി അർപ്പിച്ചും ദുഖത്തിൽ കുടുംബത്തിന് പ്രാർത്ഥനയും ശക്തിയുമേകട്ടെ എന്നുമായിരുന്നു കുറിപ്പ്.
തുടർന്ന് ഐശ്യര്യാ റായിക്കൊപ്പം സുശാന്ത് പങ്കെടുത്ത ഒരു നൃത്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചു. മെൽബണിൽ 2006ലെ കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐശ്വര്യാ റായി അവതരിപ്പിച്ച നൃത്ത പരിപാടിയിൽ പിന്നണിയിലെ നർത്തകരിൽ ഒരാളായി സുശാന്തും ഉണ്ടായിരുന്നു. 2010ൽ കോമൺവെൽത്ത് ഗെയിംസ് നടന്നത് ഇന്ത്യയിലായിരുന്നു. മറ്റ് രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു നൃത്തം. ഒന്നര പതിറ്റാണ്ടിന് ശേഷം ഈ വീഡിയോ വൈറൽ ആകുകയാണ്. വർഷങ്ങൾക്ക് ശേഷം 2013ലായിരുന്നു കൈ പോ ചെ! യിലൂടെ സുശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
വീഡിയോ ചുവടെ