rape

ലഖ്‌നൗ : ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വീട്ടമ്മ ബലാത്സംഗത്തിനിരയായി. പ്രതാപ് നഗറിൽ നിന്നും നോയിഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ എ.സി.ബസിലാണ് രണ്ട് കുട്ടികളോടൊപ്പം സഞ്ചരിച്ച 25കാരിയായ വീട്ടമ്മയെ രണ്ടാം ഡ്രൈവർ പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം. ബസിൽ പന്ത്രണ്ടോളം യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും അവരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. രണ്ട് കുട്ടികളുമായി നോയിഡയിലുള്ള ഭർത്താവിന്റെ അടുക്കലേക്കുള്ള യാത്രയിലായിരുന്നു യുവതി.

മഥുരയ്ക്ക് സമീപമെത്തിയപ്പോഴാണ് രണ്ടാം ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത്. ബസിനുളളിൽ യുവതി ബഹളം വയ്ക്കാൻ ശ്രമിച്ചുവെങ്കിലും അക്രമി ഭീഷണിപ്പെടുത്തുകയായിരുന്നു. നോയിഡയിൽ എത്തിയ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. ബസിലെ ഒരു ജീവനക്കാരൻ ഇപ്പോഴും ഒളിവിലാണ്.