ശുദ്ധജലത്തിൽ ജീവിക്കുന്ന ഏറ്റവും വലിയ ആമകളാണ് അലിഗേറ്റർ സ്നാപ്പിംഗ് ആമകൾ. വംശനാശഭീക്ഷണി നേരിടുന്ന ഇനമാണ്.തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഇവറ്റയെ കണ്ടുവരാറുണ്ട്. കഴിഞ്ഞ ദിവസം വടക്കൻ വെർജീനിയയിലെ അലക്സാണ്ട്രിയ എന്ന പ്രദേശത്ത് അലിഗേറ്റർ സ്നാപ്പിങ് ആമയെ കണ്ട് ഭീതിയിലാണ് ജനങ്ങൾ. കാരണം മറ്രൊന്നുമല്ല. ഈ അലിഗേറ്റർ ആമച്ചാർ അൽപ്പം അപകടകാരികളാണ്.
ശത്രുക്കളുടെ പിടിയിലാകും എന്ന് തോന്നിയാൽ ശക്തിയുള്ള താടിയെല്ലും പരുപരുത്ത മോണയും കൊണ്ട് കടിച്ച് ആഴത്തിൽ മുറിവേൽപ്പിക്കും. പക്ഷികളുടെ കൊക്ക് പോലുള്ള വായയാണ് ഈ ആമകളുടെ ഒരു പ്രത്യേകത.കൈകാര്യം ചെയ്യുന്നവരുടെ കൈകൾ കടിച്ചുമുറിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.കൈവിരൽ അറ്റ് പോയ സംഭവം വരെയുണ്ട്.
അലക്സാണ്ട്രിയയിലെ ജനവാസ കേന്ദ്രത്തിലെ പ്രധാന റോഡിലാണ് അലിഗേറ്ററിനെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കണ്ടപ്പോൾ തന്നെ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു.എന്നാൽ വനപ്രദേശങ്ങളിൽ ജീവിക്കുന്ന ഈ ഇനത്തിൽപ്പെട്ട ആമകളിലൊന്ന് എങ്ങനെ ജനവാസ മേഖലയിൽ എത്തിപ്പെട്ടുവെന്ന് ആർക്കുമറിയില്ല. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആദ്യം ആമയെ ഫെയർഫാക്സിൽ തന്നെയുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലാക്കി. അതിനുശേഷം ഡിപ്പാർട്ട്മെന്റ് ഒഫ് ഗെയിം ആൻഡ് ഫിഷറീസിനു കൈമാറുകയും ചെയ്തു.നിലവിൽ 29 കിലോഗ്രാം ഭാരമുള്ള ആമ ശൈശവാവസ്ഥയിലുള്ളതാണെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നു.പ്രായമേറുന്തോറും 90 കിലോഗ്രാം വരെ അലിഗേറ്റർ ആമകൾക്കു ഭാരമുണ്ടാകും.
Our county wildlife specialist wanted to clarify that there is a native snapping turtle species, Chelydra serpentina, that is often found within ponds, lakes, streams, and rivers in Fairfax County and throughout Virginia. Learn more at https://t.co/eG43YtNNnv #FCPD pic.twitter.com/ElpLuiMoQg
— Fairfax County Police (@FairfaxCountyPD) June 18, 2020