pics

മലപ്പുറം: വിമാനത്തിൽ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി. മലപ്പുറം തിരൂർ സ്വദേശിനിയായ സ്ത്രീയാണ് സഹയാത്രികനെതിരെ പരാതി നൽകിയത്. മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് ചാർട്ടേഡ് വിമാനത്തിലെത്തിയ യുവതിക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തൽമണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തിൽ ലൈറ്റ് ഓഫാക്കിയത് മുതൽ തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.