mullappally

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷമായ പരിഹാസവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവാസികളെ മടക്കി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ "ഗസ്റ്റ് ആർട്ടിസ്റ്റ് " റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്‌തതെന്ന് മുല്ലപ്പള്ളി വിമർശിച്ചു. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.