temple-

ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷം കണക്കിലെടുത്ത് അയോദ്ധ്യയിൽ രാമജന്മ ഭൂമിയിലെ ക്ഷേത്ര നിർമാണം നിർത്തിവച്ചു. ജൂലൈ രണ്ടിന് നടത്താനിരുന്ന ഭൂമിപൂജയാണ് മാറ്റിവച്ചത്. രാജ്യ സുരക്ഷയാണ് പ്രധാനമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭൂമിപൂജ മാറ്റിവയ്ക്കുകയാണെന്നും ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ക്ഷേത്ര നിർമ്മാണവും ഭൂമി പൂജയുമായി ബന്ധപ്പെട്ട പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും അദേഹം അറിയിച്ചു. അയോദ്ധ്യയിലേക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്താനിരുന്ന സന്ദർശനവും മാറ്റിവച്ചിട്ടുണ്ട്. അതേമയം ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി വെബ്സൈറ്റിന് രൂപം നൽകിയിട്ടുണ്ട്.