അനാവശ്യ സാധനങ്ങളെ കളയുക എന്നതാണ് പൊടിപടലങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി. വീട്ടിൽ നിന്ന് പൊടിയകറ്റുക എന്നത് ഭാരമേറിയ ജോലിയേ അല്ല. നിങ്ങളുടെ വീട്ടിലെ പൊടി നീക്കം ചെയ്യാൻ ഏതാനും ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? ഇത്തരം കാര്യങ്ങൾ പതിവായി ചെയ്യുകയാണെങ്കിൽ വീട്ടിൽ അടിഞ്ഞ് കിടക്കുന്ന പൊടിപടലങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
ഷെൽഫുകളും ഫർണിച്ചറുകളും വൃത്തിയാക്കാൻ ഈർപ്പമുള്ള ഡസ്റ്ററോ, തുണിയോ ഉപയോഗിക്കാം. അന്തരീക്ഷത്തിലേക്ക് പൊടി പടലങ്ങൾ വ്യാപിക്കുന്നത് തടയാൻ ഇത് ഗുണം ചെയ്യും.
ചുമർചിത്രങ്ങളും മറ്റ് ഹോം ഡെക്കറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നീക്കം ചെയ്യാൻ ഈർപ്പമുള്ള റബർ സ്പോഞ്ച് ഉപയോഗിക്കുക.
പരവതാനികളും ഫ്ലോർമാറ്റുകളും വാക്വം ക്ളീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. ഹേപ്പാ ഫിൽറ്ററുകൾ ഘടിപ്പിച്ച വാക്വം ക്ളീനറുകൾ പൊടിയുടെ വളരെ ചെറിയ കണിക പോലും നീക്കം ചെയ്യാൻ സഹായിക്കും.
എയർ ബ്രഷുകളുപയോഗിച്ച് കംപ്യൂട്ടർ കീബോർഡ് പോലുള്ള സാങ്കേതിക ഉപകരണങ്ങൾ വൃത്തിയാക്കാം ഇഷ്ടമുള്ള റൂം ഫ്രഷ്നർ അല്ലെങ്കിൽ എസ്സൻഷ്യൽ എണ്ണ ഉപയോഗിച്ച് മുറികളിൽ സുഗന്ധം നിറയ്ക്കാം.
ജനാലകൾ പരമാവധി തുറന്നിടുക, പൊടി തടയുന്നതിനും, ദുർഗന്ധം അകറ്റുന്നതിനും വായുശുദ്ധി മുഖ്യമാണ്. അതിനാൽ ദിവസവും പത്ത് മിനിട്ട് നേരമെങ്കിലും ജനാലകൾ തുറന്നിടാം.
അടുക്കളയിലും ബാത്റൂമുകളിലും എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുക. പൊടി, ഗ്രീസ്, ഗന്ധം എന്നിവ അതിലൂടെ വലിച്ചെടുക്കപ്പെട്ട് പുറത്തേക്ക് കളയപ്പെടും.