skin-health

പ്രായമേറുന്തോറും ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവുമൊക്കെ കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രായാധിക്യത്താലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെപ്പോലും പ്രതിരോധിക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിന് സാധിക്കും. മാത്രമല്ല, ചർമ്മാർബുദത്തെ പോലും പ്രതിരോധിക്കാൻ ചിലതരം ഭക്ഷണങ്ങൾക്ക് കഴിയും.

ആന്റി ഓക്സിഡന്റിന്റെ കലവറയായ കാരറ്റ് ഉൾപ്പടെ ബീറ്റാകരോട്ടിൻ അടങ്ങിയ ആഹാരം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര, മുരിങ്ങയ്‌ക്ക, മുരിങ്ങയില എന്നിവ ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‌കും. സ്‌ട്രോബെറി, മൾബറി, റാസ്‌ബെറി എന്നീ ഫലങ്ങൾ ചർമ്മത്തിന് അഴകും ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് . ചർമ്മാർബുദത്തെ പ്രതിരോധിക്കാനും ഇവയ്‌ക്ക് കഴിവുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മത്സ്യം ചർമത്തിന് സംരക്ഷണം മാത്രമല്ല സൗന്ദര്യവും നല്‌കും.

മധുരക്കിഴങ്ങ് ചർമ്മരോഗങ്ങളെ പ്രതിരോധിച്ച് ചർമ്മത്തിന് ആരോഗ്യം നല്‌കുന്നു.

വിറ്റാമിൻ സിയുടെ കലവറയായ ഓറഞ്ച് ചർമ്മത്തെ തിളക്കവും ആകർഷകത്വം ഉള്ളതുമാക്കും. ഒപ്പം ചർമ്മാർബുദത്തെ പ്രതിരോധിക്കാനും ഓറഞ്ചിന് കഴിവുണ്ട്.