tweet

ന്യൂഡൽഹി: സന്ദേശങ്ങളയക്കുന്നതിൽ പുതിയതായി ഒരു മനുഷ്യ സ്‌പർശം കൊണ്ടുവരികയാണ് ട്വിറ്റർ. നൂറ്റിനാൽപത് സെക്കന്റ് നീണ്ടുനിൽക്കുന്ന ശബ്ദ സന്ദേശങ്ങൾ അയക്കാനുള‌ള സൗകര്യം വൈകാതെ ട്വിറ്ററിൽ ലഭ്യമാകും.ടൈപ്പ് ചെയ്യുന്നതിനൊപ്പമോ പ്രത്യേകം ശബ്ദ സന്ദേശമായോ ഇവ പോസ്‌റ്റ് ചെയ്യാനാകും.

ആപ്പിൾ ഉൽപന്നങ്ങളിൽ ആണ് ആദ്യം വോയിസ് ട്വീ‌റ്റുകൾ ലഭ്യമായി തുടങ്ങുക. സാധാരണ ടൈപ്പ് ചെയ്യുന്ന ട്വീറ്റുകൾ പോലെതന്നെ ലളിതമായി ശബ്ദ സന്ദേശങ്ങളും അയക്കാമെന്ന് കമ്പനി അറിയിച്ചു. രണ്ട് മിനുട്ട് ഇരുപത് സെക്കന്റാകും ഓരോ ശബ്ദ സന്ദേശങ്ങൾ അയക്കാനുമുള‌ള പരിധിയെന്ന് ട്വിറ്റർ പറഞ്ഞു. ഒരിക്കൽ ഈ സമയ പരിധി കഴിഞ്ഞാൽ തനിയെ പുതിയ സന്ദേശമയക്കാൻ കഴിയും.

എന്നാൽ ശബ്ദത്തെ പിടിച്ചെടുത്ത് ആപ്പുകൾ വഴി അനാവശ്യ കാര്യങ്ങൾക്ക് ഇവ ഉപയോഗിക്കാനുള‌ള സാധ്യത ട്വിറ്ററിന്റെ ഈ പുതിയ സംവിധാനം വരുമ്പോൾ ഉണ്ടെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.