pic

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ചികിത്സക്കുള്ള തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവായി. കേന്ദ്രം നിയോഗിച്ച വി.കെ.പോൾ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് സർക്കാർ നടപടി. കൊവിഡ് ആശുപത്രികളിലെ വാർഡുകൾക്ക് 8000 മുതൽ പതിനായിരം രൂപവരെയായി തുക പരിമിതപ്പെടുത്തി. വെന്റിലേറ്റർ ഇല്ലാതെയുള്ള ഐ.സി.യുവിന് പതിമൂവായിരം മുതൽ 15000 രൂപയും വെന്റിലേറ്റർ ഐ.സി.യുവിന് 15000 മുതൽ 18000 വരെ ഈടാക്കാനാവു.

കഴിഞ്ഞദിവസം ഡൽഹിയിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തിന് ശേഷമാണ് സമിതിയെ നിയോഗിച്ചത്. അതേസമയം ഡൽഹിയിലെ പ്രൈമിസ് ആശുപത്രിയിൽ നഴ്സുമാർ മുന്നോട്ട് വച്ച വിഷയങ്ങളിൽ ആശുപത്രി മാനേജ്മെന്റുമായുള്ള ചർച്ച ഇന്ന് നടക്കും. ആശുപത്രിയിൽ സമരത്തിൽ പങ്കെടുത്ത 11 മലയാളി നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.