covid

റിയാദ്: കൊവിഡ് ചികിത്സക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക്​​ ‘ഡെക്സാമെത്താസോൺ’ മരുന്ന്​ ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ സൗദി ആരോഗ്യ മന്ത്രാലയം നിലവിൽ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോട്ടോകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്​. കൃത്രിമ ശ്വാസം നൽകേണ്ട അവസ്ഥയിൽ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ്​ രോഗികൾക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് നൽകാൻ തുടങ്ങിയതായാണ് വിവരം. അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.

ഗൾഫ് കൊവിഡ് മീറ്റർ

സൗദി അറേബ്യ: 1,45,991- 1139

ഖത്തർ: 84,441 - 86

യുഎഇ:43,752 - 298

ബഹ്റൈൻ:20,430 - 56

ഒമാൻ:27,670 - 125

കുവൈറ്റ്: 38,074 - 308