തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഉള്ള ഒരു വീടിന് പുറകുവശത്തുള്ള റൂമിൽ 'അമ്മ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞിനെ വീട്ടുകാർ വളർത്തിയിരുന്നു. അടച്ചിട്ടിരുന്ന വാതിൽ തുറന്നു വീട്ടമ്മ നോക്കിയപ്പോൾ പൂച്ചക്കുഞ്ഞിനെ കാണാനില്ല ഉച്ചത്തിലുള്ള ചീറ്റൽ ശബ്‌ദം, വലിയ ഒരു മൂർഖൻ. ഉടൻ തന്നെ വാതിൽ പൂട്ടിയതിന് ശേഷം വാവയെ വിളിച്ചു.
സ്ഥലത്തെത്തിയ വാവ വാതിൽ തുറന്നു അകത്തുകയറി ,തേങ്ങകൾ പൊതിക്കാതെ കൂട്ടിയിട്ടിരിക്കുന്നു,അതിനടിയിൽ പാമ്പ് കാണും എന്ന പ്രതീക്ഷയിൽ തേങ്ങകൾ മാറ്റിത്തുടങ്ങി. ഇടക്കിടക്ക് ചീറ്റൽ ശബ്‌ദം കേൾക്കുന്നു.മൂർഖൻ പാമ്പിനെ വാവ കാണുന്നതിന് മുന്നേ പൂച്ചകുഞ്ഞു മൂർഖന്റെ വായിൽ അകപെട്ടുകഴിഞ്ഞു ,തുടർന്ന് അമ്മയും മകളും മാത്രം താമസിക്കുന്ന നെടുമങ്ങാടിനടുത്തുള്ള ഒരു വീട്ടിൽ കണ്ട പാമ്പിനെ പിടികൂടാനായി വാവ യാത്രതിരിച്ചു. കാണുക സ്‌നേക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .