jain

ന്യൂഡൽഹി: കൊവിഡ് ബാധിതനായി ഡൽഹിയിലെ രാജീവ്ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരമെന്ന് വിവരം. അദ്ദേഹത്തെ പ‌്ളാസ്മ തെറാപ്പിക്ക് വിധേയനാക്കും.ഡൽഹിയിലെ ന്യുമോണിയ ബാധിച്ചതിന് പുറമെ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ അണുബാധ വർദ്ധിച്ചിട്ടുണ്ടെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സിജന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ ശ്വസിക്കുന്നത്. അതേസമയം ഡൽഹിയിലെ തന്നെ മാക്സ് ആശുപത്രിയിലേക്ക് സത്യേന്ദ്ര ജെയിനിനെ മാറ്റുമെന്നാണ് ഏറ്റവും പുതിയ വിവരം.

കൊവിഡ് പോസിറ്റീവായ വിവരം ജൂൺ 17-ന് ജെയിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.

ജൂൺ 16ന് തുടർച്ചയായി പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്.