z

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ നിരവധി പ്രചാരണ പോസ്റ്റുകളും പരസ്യങ്ങളും നീക്കംചെയ്ത് ഫേസ്ബുക്ക്. നാസികൾ ഉപയോഗിക്കുന്ന ഒരു ചിഹ്നം ഉൾപ്പെടുന്ന അത്തരം പരസ്യങ്ങൾ ഫേസ്ബുക്കിന്റെ 'സംഘടിത വിദ്വേഷത്തിനെതിരായ നയത്തിന്' എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രസിഡന്റിന്റെ വൃത്തികെട്ടതും ചില സമയങ്ങളിൽ അക്രമപരവും വെറുപ്പുളവാക്കുന്നതുമായ വാചക കസർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകർ, ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർ, ഫേസ്ബുക്ക് ജീവനക്കാർ തുടങ്ങി നിരവധിയാളുകൾ രംഗത്തുവന്നിരുന്നു. നയങ്ങൾ ലംഘിച്ചതിന് ട്രംപിന്റെ പ്രചാരണ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്യുന്നത് ഇതാദ്യമല്ല.