pic

ഭോപ്പാൽ: കൊവിഡിന് മുന്നിൽ വോട്ട് തോൽക്കില്ല. എന്ത് ത്യാഗം സഹിച്ചും വോട്ട് ചെയ്യും. അവിടെ കൊവിഡ് തോറ്റുപോകത്തേയുള്ളൂ. അങ്ങനെ തോൽപ്പിച്ച കഥയാണ് മദ്ധ്യപ്രദേശിൽ ഇന്ന് കണ്ടത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എം.എൽ.എ ആശുപത്രിയിൽ നിന്ന് ഇറങ്ങി വന്നു. പി.പി.എ കിറ്റും ധരിച്ച്.

ഷാജാപൂരിലെ കാലാപീപൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ കൂണാൽ ചൗധരിയാണ് സുരക്ഷാ കരുതലുകളോടെ വോട്ട് ചെയ്യാനെത്തിയത്. എല്ലാവരും വോട്ട് ചെയ്തതിനുശേഷം ഏറ്റവും ഒടുവിലാണ് കുണാൽ ചൗധരി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. അദ്ദേഹം രേഖപ്പെടുത്തിയ വോട്ട് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. എം.എൽ.എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തി. ജൂൺ 14നാണ് കുണാൽ ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.