ജക്കാർത്ത : ഭർത്താവിന്റെ പിതൃവാത്സല്യം മുൻ ഭാര്യയിലെ കുട്ടിയ്ക്ക് കൂടുതലായി ലഭിക്കുന്നു എന്ന ആശങ്കയിൽ രണ്ടാനമ്മ നാലു വയസുകാരിയെ കൊലപ്പെടുത്തി. പേന ഉപയോഗിച്ച് കുട്ടിയുടെ നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലാണ് സംഭവം. ഇരുപത്തിയേഴ് വയസുള്ള സാനിമ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ സാനിമയ്ക്കും ഒരു കുട്ടിയുണ്ട്. രണ്ടാം വിവാഹത്തിലും സാനിമ ഒരു കുട്ടിയ്ക്ക് ജന്മം നൽകിയിരുന്നു.
എന്നാൽ തന്റെ രണ്ടു കുട്ടികളെക്കാലും ഭർത്താവിന് മുൻ ഭാര്യയിലുള്ള കുട്ടിയെയാണ് പ്രിയം എന്ന സംശയമാണ് കൊലപാതകത്തിന് സാനിമയെ പ്രേരിപ്പിച്ചത്. ഇതേ വിഷയത്തിൽ സ്ഥിരമായി സാനിമ ഭർത്താവുമായി കലഹിക്കുമായിരുന്നു. എന്നാൽ തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ കുഞ്ഞിനെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു സാനിമ എന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ശരീരത്ത് മർദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുവാനും സാനിമ ശ്രമിച്ചിരുന്നു.