school-admission

തിരുവനന്തപുരം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവിധ വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങേണ്ടിവന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഫീസ് ഉളവ് ഉൾപ്പെടെ ആനുകൂല്യങ്ങളോടെ വിദ്യാഭ്യാസം തുടരാൻ യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ അംഗീകൃത സംരംഭമായ ഡബ്‌ള്യു.എച്ച്.ഐ അപേക്ഷ ക്ഷണിച്ചു.

ഡബ്‌ള്യു.എച്ച്.ഐയുടെ അംഗീകൃത കേന്ദ്രമായ തിരുവനന്തപുരം സാന്ദീപനി സ്‌ട്രെസ് ഫ്രീ സ്‌കൂളിൽ പ്ളേ സ്കൂൾ മുതൽ ഹൈസ്‌കൂൾ വരെ ക്ലാസുകളിലേക്കാണ് ആനുകൂല്യം. യൂറോപ്യൻ യൂണിയന്റെ ഐ.എ.ഡബ്‌ള്യു, ദക്ഷിണ കൊറിയയുടെ ഐ.ഡബ്‌ള്യു.പി.ജി എന്നിവയിൽ അഫിലിയേഷനുള്ള ഡബ്‌ള്യു.എച്ച്.ഐയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയനുസരിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9995454213 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.