കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരിലും ആത്മവിശ്വാസം തകർക്കുന്ന ഒരു ഘടകമായി മാറാറുണ്ട്. ഉറക്കക്കുറവും ക്ഷീണവും പലരുടെയും കണ്ണുകളിലും പ്രതിഫലിച്ച് കാണാറുണ്ട്. കണ്ണിന്റെ നിറം മങ്ങുക, കൺപീലി കൊഴിയുക, കണ്ണുകൾ ചെറുതാവുക, കൺപോളകൾ തടിക്കുക, കണ്ണിന് ചുറ്റും കറുപ്പ് വരുക തുടങ്ങി വ്യത്യസ്ഥ രീതികളിലാണ് കണ്ണിന്റെ ആരോഗ്യക്കുറവ് പ്രകടമാവുക. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ ദിവസവും കുറച്ച് സമയം മാറ്റി വച്ചാൽ മതിയാകും. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചില പോംവഴികൾ നോക്കിയാലൊ?
അമിതമായി കണ്ണ് തിരുമ്മുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഇത് ചർമ്മം ചുളിയുന്നതിന് കാരണമാകും. കണ്ണിന് ചുറ്റുമുള്ള മേക്കപ്പ് മാറ്റുംമ്പോഴും അമിതമായി ബലം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം ഏൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ പരമാവധി സൺഗ്ളാസ് ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കണ്ണിന് ദോഷം വരുത്താത്ത സൺസ്ക്രീനുകൾ ഉപയോഗിക്കുക.
കണ്ണിന്റെ ആരോഗ്യ രക്ഷാർദ്ധം ജീവിത ശൈലിയിലും ചില മാറ്റങ്ങൾ വരുത്താം. ഉപ്പ് കലർന്ന ആഹാരം പരമാവധി ഒഴിവാക്കുക. പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താം. കൃത്യമായ ഉറക്കവും കണ്ണുകളുടെ ആരോഗ്യത്തിൽ പ്രധാനമാണ്. കമ്പ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലിയാണെങ്കിൽ ഇടയ്ക്ക് കണ്ണിന് വിശ്രമം നൽകുക. കൂടാതെ കമ്പ്യൂട്ടർ കൂടുലായി ഉപയോഗിക്കുന്നവർക്കുള്ല കണ്ണടകൾ ശീലമാക്കുക. ഇത് കൂടാതെ ഗുണമേന്മയുള്ള മേക്കപ്പ് വസ്തുക്കൾ മാത്രം കണ്ണുകളിൽ ഉപയോഗിക്കുക.