cove

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 118 പേർ‌ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം ബാധിച്ചവരിൽ 67 പേർ വിദേശത്ത് നിന്നും വന്നവരാണ്. 45 പേരാണ് ഇതര സംസ്ഥാനത്ത് നിന്നുള‌ളവർ. ആറുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഏറ്റവുമധികം രോഗബാധിതർ മലപ്പുറം ജില്ലയിലാണ്. രോഗം ഭേദമായവരുടെയും എണ്ണത്തിൽ വർദ്ധനയുണ്ട് 96പേർ.

ഇന്ന് പുതിയതായി 7 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകൾ. ജില്ലകൾ തിരിച്ചുള്ള കണക്കിൽ മലപ്പുറത്ത് 18 പേർ, കൊല്ലം 17പേർ, ആലപ്പുഴ 13 പേർ, എറണാകുളം 11, പാലക്കാട് 10,പത്തനംതിട്ട 9,തിരുവനന്തപുരം 8, കണ്ണൂർ 8, കോട്ടയം7,കോഴിക്കോട് 6, വയനാട് കാസർഗോഡ് ജില്ലകളിൽ 4,ഇടുക്കിയിൽ 2, തൃശ്ശൂർ ഒന്ന് ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കിൽ കൂടുതൽ കണ്ണൂർ ജില്ലയിലാണ് 21പേർ. മലപ്പുറത്ത് 15 , കൊല്ലം, പാലക്കാട് ജില്ലകളിൽ 14 പേർ, തൃശൂരിൽ 12 , കോട്ടയത്ത് 7, ആലപ്പുഴ ജില്ലയിൽ 4 പേർ, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 3 പേരുമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,32,569 പേരാണ് നിരീക്ഷണത്തിലുള‌ളത്. 1,30,655 പേര്‍ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 1914 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 197 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.