ladakh-clash-

ന്യൂഡൽഹി:ഗാൽവൻ താഴ്‌വരയിലെ ചൈനയുടെ പൈശാചികതയ്‌ക്ക് പിന്നാലെ, കിഴക്കൻ ലഡാക്കിൽ ഇന്ത്യ പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് സൈനിക സന്നാഹം ശക്തമാക്കുന്നു. പതിനായിരത്തോളം സൈനികരെയും മറ്റും ചൈന വിന്യസിച്ചതിന് മറുപടിയായാണിത്.

നിരവധി പോർ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. കരസേനയെയും വൻതോതിൽ വിന്യസിച്ചു. രഹസ്യ ദൗത്യവുമായി 17ന് ലഡാക്കിലെത്തിയ വ്യോമസേനാ മേധാവി ആർ. കെ. എസ് ബദൗരിയ, ലേയിലെയും ശ്രീനഗറിലെയും വ്യോമത്താവളങ്ങൾ സന്ദ‌ർശിച്ചു. കിഴക്കൻ ലഡാക്കിന് ഏറ്റവും അടുത്തുള്ള വ്യോമത്താവളങ്ങളാണിവ. ദുർഘടമായ പർവ്വത മേഖലയിൽ പോർ വിമാനങ്ങളുടെ ദൗത്യത്തിന് ഏറ്റവും അനുയോജ്യവും. ഭൂമിശാസ്‌ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്‌ക്കാണ്.

ജൂൺ 15ന് ഇന്ത്യൻ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ ആക്രമണത്തിന് മുമ്പും ,ശേഷവുമായാണ് ചൈന മേഖലയിൽ പതിനായിരത്തോളം ഭടന്മാരെ വിന്യസിച്ചത് വൻതോതിൽ യന്ത്ര സാമഗ്രികളും എത്തിച്ചിട്ടുണ്ട്.

ഇന്ത്യ വിന്യസിച്ച

പോർ വിമാനങ്ങൾ

സുഖോയ് എം. കെ 1,​ മിറാഷ്,​ ജാഗ്വാർ. സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ കഴിയുന്ന സ്ഥാനങ്ങളിലാണിത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ. ഗാൽവൻ താഴ്‌വരയിലും സംഘർഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാൻ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകൾ .

ഇന്ത്യയുടെ മുൻനിര

താവളങ്ങൾ

ലഡാക്കിനും ടിബറ്റ് മേഖലയ്‌ക്കും ചുറ്റിലുമായി ഇന്ത്യയ്‌ക്ക് നിരവധി വ്യോമത്താവളങ്ങൾ. ചൈനീസ് അതിർത്തിയോട് ചേർന്ന് പോർ വിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും പെട്ടെന്ന് ഇറക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് ലാൻഡിംഗ് താവളങ്ങളാണിവ. ലേയിലെ ദൗളത്ത് ബേഗ് ഓൾഡി ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ( 16,​700 അടി )​ എയർ സ്‌ട്രിപ്പാണ്.

അവന്തിപൂർ,​ ബറേലി,​ ആദംപൂർ,​ ഹൽവാര ( ലുധിയാന )​,​ അംബാല,​ സിർസ എന്നിവയാണ് മറ്റ് വ്യോമത്താവളങ്ങൾ. പെട്ടെന്നുള്ള വ്യോമ ഓപ്പറേഷനിൽ ഇന്ത്യയ്‌ക്ക് ഇവ ചൈനയേക്കാൾ മുൻതൂക്കം നൽകും. ചൈനയ്‌ക്ക് ലഡാക്കിന് സമീപം 14,​000 അടി ഉയരത്തിലുള്ള ഹോതാൻ,​ ഗാർ ഗുൻസ എന്നിവിടങ്ങളിൽ നിന്ന് പോർവിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യണം. യഥാർത്ഥ നിയന്ത്രണ രേഖയിൽ അടുത്തിടെ വൻ തോതിൽ ചൈനീസ് സൈനികരെത്തിയിരുന്നു. ചൈനീസ് കോപ്റ്ററുകൾ ലഡാക്കിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനും ശ്രമിച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടൻ, ഇന്ത്യ എസ്. യു 30 പോർവിമാനങ്ങൾ വിന്യസിച്ചു.

ഗാൽവൻ

പാലം റെഡി

കിഴക്കൻ ലഡാക്കിൽ ഗാൽവൻ നദിക്ക് മീതെ 60 മീറ്റർ നീളമുള്ള തന്ത്രപ്രധാനമായ പാലത്തിന്റെ നിർമ്മാണം വ്യാഴാഴ്‌ച ഇന്ത്യൻ ആർമി എൻജിനിയർമാർ പൂർത്തിയാക്കി. ഇതോടെ, സംഘർഷമേഖലകളിൽ ഇന്ത്യൻ സൈന്യത്തിന് എളുപ്പം എത്താനാകും. ഈ പാലം നിർമ്മിക്കുന്നതിൽ ചൈനയ്‌ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഷ്യോക് , ഗാൽവൻ നദികൾ സംഗമിക്കുന്നിടത്ത് നിന്ന് മൂന്ന്കിലോമീറ്റർ അകലെയാണ് പാലം. അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച ആക്രമണം നടന്ന പട്രോളിംഗ് പോയിന്റ് 14.

ആ​കാ​ശ​ക്ക​രു​ത്ത്

​സു​ഖോ​യ് 30​ ​എം.​കെ.ഐ
​റ​ഷ്യ​ൻ​ ​ടെ​ക്നോ​ള​ജി​യി​ൽ​ ​നി​ർ​മി​ച്ച​ ​സു​ഖോ​യ് 30​ ​പോ​ർ​വി​മാ​നം
​കു​ടി​യ​ ​വേ​ഗ​ത​:​ ​മ​ണി​ക്കൂ​റി​ൽ​ 2500​ ​കി.​മീ
8​ ​ട​ൺ​ ​ആ​യു​ധം​ ​വ​ഹി​ക്കാം
​രാ​ജ്യ​ത്തു​വി​ക​സി​പ്പി​ച്ച​ ​ബ്ര​ഹ്മോ​സ് ​മി​സൈ​ലും​ ​ഘ​ടി​പ്പി​ച്ച്‌​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി.

​മി​റാ​ഷ് ​-2000
​ഫ്ര​ഞ്ച് ​യു​ദ്ധ​വി​മാ​ന​നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ​ ​ദ​സൊ​ ​നി​ർ​മി​ച്ച​ ​ഒ​റ്റ​ ​എ​ൻ​ജി​ൻ​ ​പോ​ർ​വി​മാ​നം.​ ​ബാ​ലാ​ക്കോ​ട്ട് ​ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ​ ​ത​ക​ർ​ക്കാ​ൻ​ ​ഇ​ന്ത്യ​ ​ഉ​പ​യോ​ഗി​ച്ചു.
​ലേ​സ​ർ​നി​യ​ന്ത്രി​ത​ ​ബോം​ബു​ക​ൾ​ ​വ​ഹി​ക്കും.
​കു​ടി​യ​ ​വേ​ഗ​ത​:​ ​മ​ണി​ക്കൂ​റി​ൽ​ 2336​ ​കി.​മീ
​വാ​യു​വി​ൽ​നി​ന്ന് ​വാ​യു​വി​ലേ​ക്കും​ ​വാ​യു​വി​ൽ​നി​ന്ന്‌​ ​ഭൂ​മി​യി​ലേ​ക്കും​ ​മി​സൈ​ലു​ക​ൾ​ ​തൊ​ടു​ക്കാം.
​ ​:6.3​ ​ട​ൺ​ ​ഭാ​ര​മു​ള്ള​ ​ആ​യു​ധ​ങ്ങ​ൾ​ ​വ​ഹി​ക്കാം

​ജാ​ഗ്വർ

ബ്രി​ട്ട​നും​ ​ഫ്രാ​ൻ​സും​ ​ചേ​ർ​ന്ന് ​വി​ക​സി​പ്പി​ച്ച​ ​യു​ദ്ധ​വി​മാ​നം.​ ​ആ​ണ​വ​മി​സൈ​ലു​ക​ൾ,​ ​ലേ​സ​ർ​ ​ബോം​ബു​ക​ൾ,​ ​ന്യൂ​ക്ലി​യ​ർ​ ​ക്രൂ​സ് ​മി​സൈ​ൽ​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ക്കാം.
​മ​ണി​ക്കൂ​റി​ൽ​ 1350​ ​കി​ലോ​മീ​റ്റ​റാ​ണ് ​വേ​ഗം.
30​ ​എം.​എം.​ ​തോ​ക്കു​ക​ൾ,​ ​ആ​ർ​ 550​ ​മാ​ജി​ക് ​എ​യ​ർ​ ​ടു​ ​എ​യ​ർ​ ​മി​സൈ​ൽ​ ​എ​ന്നി​വ​ ​വ​ഹി​ക്കും

​ ​അ​പ്പാ​ഷെ
​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മ​ൾ​ട്ടി​ ​റോ​ൾ​ ​ഹെ​വി​ ​അ​റ്റാ​ക്ക് ​ഹെ​ലി​കോ​പ്റ്റ​റാ​ണ് ​അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​മാ​യ​ ​അ​പ്പാ​ഷെ​ .
​നൂ​റി​ല​ധി​കം​ ​ച​ലി​ക്കു​ന്ന​ ​ല​ക്ഷ്യ​ങ്ങ​ളെ​ ​ഒ​രേ​സ​മ​യം​ ​ട്രാ​ക്കു​ചെ​യ്യാ​നും​ ​അ​തി​ൽ​ 16​ ​എ​ണ്ണ​ത്തി​നെ​ ​വ​രെ​ ​ഒ​രേ​ ​സ​മ​യം​ ​ആ​ക്ര​മി​ക്കാ​നും​ ​ശേ​ഷി
​പ​തി​നാ​റു​ ​ഹെ​ൽ​ഫ​യ​ർ​ ​ടാ​ങ്ക് ​വേ​ധ​ ​മി​സൈ​ലോ​ 76​ ​റോ​ക്ക​റ്റു​ക​ളോ​ ​വ​ഹി​ക്കാം.
​പ​ര​മാ​വ​ധി​ ​വേ​ഗം​ ​മ​ണി​ക്കൂ​റി​ൽ​ 279​ ​കി​ലോ​മീ​റ്റ​ർ.

​ചി​നൂ​ക്ക്
​ലോ​ക​ത്ത് ​നി​ല​വി​ലു​ള്ള​ ​ഏ​റ്റ​വും​ ​ക​രു​ത്തു​റ്റ​ ​ലി​ഫ്റ്റ് ​ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലൊ​ന്ന്.​ ​യു.​എ​സ് ​നി​ർ​മ്മി​തം
​വാ​ഹ​ന​ങ്ങ​ൾ​ക്കെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​ഇ​ട​ങ്ങ​ളി​ൽ​ ​ഭാ​ര​മേ​റി​യ​ ​യ​ന്ത്ര​ങ്ങ​ൾ,​ ​ആ​യു​ധ​ങ്ങ​ൾ​ ​എ​ന്നി​വ​ ​എ​ത്തി​ക്കാ​നാ​വും.

9.6​ ​ട​ൺ​ ​സാ​മ​ഗ്രി​ക​ൾ​ ​വ​ഹി​ക്കാ​ൻ​ ​ശേ​ഷി
​ഭാ​രം​:​ 11148​ ​കി​ലോ
​പ​ര​മാ​വ​ധി​ ​വേ​ഗം​ ​മ​ണി​ക്കൂ​റി​ൽ​ 315​ ​കി,​മീ