കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ
പ്രമുഖർ സച്ചിയെ അനുസ്മരിക്കുന്നു
സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടേയും
ദുഃഖത്തിൽ പങ്കുചേരുന്നു.
- മുഖ്യമന്ത്രി പിണറായി വിജയൻ
അകാലത്തിൽ അണഞ്ഞു പോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ
- മമ്മൂട്ടി
സച്ചിക്ക് ആദരാഞ്ജലികൾ
- മോഹൻലാൽ
രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു....എന്ത് പറയാൻ...ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർപാടിൽ കണ്ണീരഞ്ജലികൾ
- ദിലീപ്
നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി...
പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ
- മഞ്ജുവാര്യർ
ജീവിതത്തിൽ വളരെ പ്രിയങ്കരമായി ഞങ്ങൾ നിന്നെ സ്നേഹിച്ചിരുന്നു. മരണത്തിലും നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് നീ ഞങ്ങളെ വിട്ടുപോയത്; വളരെ വേഗത്തിൽ.
- ബിജു മേനോൻ
തിയേറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപറമ്പുകളാക്കാൻ നിസാരമായി കഴിയുന്ന മാന്ത്രികനായിരുന്ന സച്ചി. ജനപ്രിയ സിനിമകളുടെ രസക്കൂട്ട് അറിയുന്ന, അതിനെ അതിവിഗദ്ധമായി സന്നിവേശിപ്പിക്കുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല.
- ബി. ഉണ്ണിക്കൃഷ്ണൻ