covid-

തിരുവനന്തപുരം : പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് അഡ്വ പി .സുധീർ. പ്രവാസികളോടുള്ള അവഗണനക്കെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..ലോക കേരളസഭയുടെ പേരിൽ കോടികൾ ചിലവിട്ട കേരള സർക്കാരും നോർക്കയും പ്രവാസികൾക്ക് കോവിഡ് കാലഘട്ടത്തിൽ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം പ്രവാസികൾക്ക് യാതൊരു ഗുണവുമില്ലാത്ത നോർക്കയും ലോക കേരളസഭയും പിരിച്ചുവിടണം.ഈ മാസം 15 ന് ചാർട്ടേഡ് വിമാനം വഴി വരുന്നവർക്ക് മാത്രം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ മുഖ്യമന്ത്രി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വന്ദേ ഭാരത് മിഷൻ വഴിയുള്ളവർക്കും അത്‌ നിർബന്ധമാക്കുക വഴി സ്വന്തമായി നിലപാടില്ലാത്ത ആളാണ് താൻ എന്ന് തെളിച്ചിരിക്കുകയാണ്. പ്രവാസികളോട് കരുണയില്ലാത്ത തെരുവുഗുണ്ടയുടെ നിലവാരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. അടിയന്തിരമായി ഈ മുട്ടാപോക്ക് തീരുമാനങ്ങൾ പിൻവലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .


യുവമോർച്ച ജില്ലാ അദ്ധ്യഷൻ ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു ,യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ജെ .ആർ അനുരാജ് ,സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി. വിഷ്ണു എന്നിവർ സംസാരിച്ചു ,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട്‌ നന്ദു , ജില്ലാ നേതാക്കളായ തിരുമല ആനന്ദ് ,അനൂപ് ,ഉണ്ണിക്കണ്ണൻ ,ആശാനാഥ് ,അഭിജിത് ,കിരൺ ,മണിനാട് സജി ,അഖിൽ ,കരമന പ്രവീൺ ,മനുകൃഷ്ണൻ തമ്പി ,യദുകൃഷ്ണൻ ,വിമേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി