ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ പതിനൊന്നുകാരി ഹർഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയെ അറസ്റ്റുചെയ്തു. തൃക്കുന്നപുഴ പൊലീസാണ് കുട്ടിയുടെ അമ്മ അശ്വതിയെ (33) അറസ്റ്റ് ചെയ്തത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 14നാണ് ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നൽകിയിരുന്നു.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.