dcp
തിരുവനന്തപുരം ഡി.സി.പി ദിവ്യ ഗോപിനാഥ്

തിരുവനന്തപുരം: ഡോ.ദിവ്യ വി.ഗോപിനാഥിനെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറായി (ഡി.സി.പി) നിയമിച്ചു. നിലവിൽ ഐ.സി.ടി സൂപ്രണ്ടായിരുന്നു. മറ്റുപലർക്കും സ്ഥാനചലനമുണ്ട്. ഡി.സി.പിയായിരുന്ന ആർ.കറുപ്പസ്വാമി ഇടുക്കി ജില്ലാ പൊലീസ് മേധാവിയാകും. പഠനാവധി കഴിഞ്ഞ് മടങ്ങിയെത്തിയ ആർ.നിശാന്തിനിയെ റെയിൽവേ പൊലീസ് സൂപ്രണ്ടാക്കി. വനിതാ ബറ്റാലിയൻ കമാണ്ടന്റിന്റെ അധികചുമതലയും നൽകി.

മറ്റുള്ളവരുടെ പുതിയ ചുമതല ബ്രാക്കറ്റിൽ. പി.കെ.മധു (സൂപ്രണ്ട് ക്രൈംബ്രാഞ്ച് ഇടുക്കി), നവനീത് ശർമ്മ (റിസർവ് ബറ്റാലിയൻ കമാണ്ടന്റ്, റാപ്പിഡ് റസ്‌പോൺസ് ആൻഡ് റസ്‌ക്യൂ ഫോഴസ് കമാണ്ടന്റിന്റെ അധിക ചുമതല) അരവിന്ദ് സുകുമാർ (ഐ.സി.ടി സൂപ്രണ്ട്, ടെലികോം സൂപ്രണ്ടിന്റെ അധികചുമതല) ജെ.ജയന്ത് (കെ.എ.പി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ്, അഞ്ചാം ബറ്റാലിയൻ കമാണ്ടന്റിന്റെ അധിക ചുമതല)