തിരുവനന്തപുരം: ജില്ലയിൽ ഇന്ന് എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യക്കും (42) മകൾക്കുമാണ് (14) രോഗം സ്ഥിരീകരിച്ചത്.
ജൂൺ12 വരെ തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് സ്വാബ് പരിശോധന നടത്തിയതിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 12ന് കുവൈറ്റിൽ നിന്നെത്തിയവരായ വർക്കല സ്വദേശി, ആറ്റിങ്ങൽ സ്വദേശിയായ 25കാരൻ, കല്ലയം നെടുമം സ്വദേശിയായ 30കാരൻ, മുക്കോല സ്വദേശി 25കാരൻ എന്നിവർക്കും വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇവർ നാലും പേരും വിവിധ വിമാനത്താവളങ്ങളിലിറങ്ങിയാണ് സ്വദേശമായ തിരുവനന്തപുരത്ത് എത്തിയത്.
കൊല്ലം പെരുമ്പുഴ സ്വദേശി 19 വയസുള്ള യുവാവാവാണ് രോഗം സ്ഥിരീകരിച്ച എട്ടാമത്തെയാൾ. താജികിസ്ഥാനിൽ നിന്നും മടങ്ങി എത്തിയ ഇദ്ദേഹം സർക്കാർ ക്വാറന്റൈനിൽ ആയിരുന്നു.