കേരള സർവകലാശാല
ബിരുദ പരീക്ഷാ
കേന്ദ്രങ്ങളിൽ മാറ്റം
ഒന്നാം വർഷ ബി.കോം, ബി.എ ബിരുദ (ആന്വൽ സ്കീം) പാർട്ട് മൂന്ന് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിദ്യാർത്ഥികൾക്ക് പകരമായി അനുവദിച്ച കേന്ദ്രങ്ങൾ https://www.keralauniversity.ac.in/press-release ൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ജൂലായ് 3 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 29 ന് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 29 ന് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
കാലിക്കറ്റ്
എം.എ വൈവ
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കോളേജുകളിൽ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് വൈവ 24ന് ആരംഭിക്കും.
വൈവ മാറ്റി
പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയവും വൈവയും മാറ്റി.
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
ജൂലായ് 3, 7 തീയതികളിൽ നടക്കുന്ന ബി.കോം. അഡീഷണൽ കോ-ഓപറേഷൻ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
22 മുതൽ നടത്താനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷകൾ മാറ്റിവച്ചു.