colonel-santosh-babu

ഹൈദരാബാദ്: ചൈനീസ് സേനയുമായുള്ള സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം അതിർത്തിയിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നൽകുമെന്ന് തെലങ്കാന സർക്കാർ ഇന്നലെ പ്രഖ്യാപിച്ചു. മറ്റ് ജവാന്മാരുടെ അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് 10 ലക്ഷം രൂപ വീതവും നൽകും.സന്തോഷ് ബാബുവിന്റെ ഭാര്യയായ സന്തോഷിയ്ക്ക് ജോലിയും, വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. സന്തോഷിയ്ക്ക് റാവു നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.