തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ അഞ്ചുവർഷംകൊണ്ട് കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്രസർക്കാരുമായി ചേർന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്ക് തുടക്കമായി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി നിർവഹണം സംബന്ധിച്ച മാർഗരേഖ തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടി ചടങ്ങിൽ പങ്കെടുത്തു. 1525 കോടി ചെലവിടുന്ന പദ്ധതിയിലൂടെ 50 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിക്കും.
.......................
ക്യാപ്ഷൻ: ജലജീവൻ പദ്ധതിയുടെ മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.സി. മൊയ്തീനു നൽകി പ്രകാശനം ചെയ്യുന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കേരള വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കടേസപതി എന്നിവർ സമീപം