renee-gracie-

സൂപ്പർ കാർ റേസിംഗ് ചാമ്പ്യനായിരുന്ന ആസ്ട്രേലിയൻ താരം റെനി ഗ്രേസി പോൺ സിനിമാ മേഖലയിലേക്ക് ചുവട് മാറ്റിയത് ഇന്ത്യയിലും വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കെതിരെ രൂക്ഷ പ്രതികരണഴുമായി രംഗത്തെത്തിയിരിക്കുകയാണ് റെനി ഗ്രേസി. ഇന്ത്യക്കാർക്ക് തന്റെ സോഷ്യൽ മീഡിയ പേജിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾക്ക് ഇവിടെ പ്രവേശനം ഇല്ലെന്നും തന്റെ പേജിലുള്ള ഇന്ത്യക്കാരെ മുഴുവൻ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് ഇവർ പറയുന്നത്. തന്റെ എക്സ്ക്ലൂസിവ് ചിത്രങ്ങൾ അടക്കം കോപ്പി റൈറ്റ് ലംഘിച്ച് പേജിൽ നിന്നും മോഷ്ടിക്കുന്നു എന്നാണ് റെനി ആരോപിക്കുന്നത്. റെനി കരിയർ മാറ്റിയതറിഞ്ഞ് നിരവധി ഇന്ത്യക്കാർ ഇവരുടെ 'ഹോട്ട്' ചിത്രങ്ങൾ സെർച്ച് ചെയ്ത് ഗൂഗിളിലെത്തിയിരുന്നു. പിന്നാലെയാണ് ഒരു അഡൽട്ട് സബ്സ്ക്രിപ്ഷൻ സൈറ്റിൽ ഇന്ത്യക്കാർക്കെതിരെ റെനിയുടെ പ്രതികരണം.

'ഇന്ത്യക്കാരെ ഇപ്പോൾ എനിക്ക് ഇഷ്‍ടമല്ല.. അവരെ പേജിൽ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്.. എന്‍റെ ചിത്രങ്ങൾ മോഷ്ടിക്കുന്നത് നിർത്തു.. റെനി കുറിച്ചു. കോപ്പിറൈറ്റുള്ള ഇത്തരം ഉള്ളടക്കം മോഷ്ടിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.