-giraffe

ആജാനബാഹു ആണെങ്കിലും ശാന്തസ്വഭാവക്കാരനായാണ് ജിറാഫുകൾ എന്നാണ് പൊതുവേയുള്ള ധാരണ. പക്ഷെ യഥാർത്ഥത്തിൽ ജിറാഫ് ഒരു പാവം മൃഗം ആണോ?അത്ര പാവമല്ല എന്ന് തെളിയിക്കുന്ന58 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്നത് ഒരു സഫാരി പാർക്കിലാണ്. മുന്നോട്ടെടുക്കുന്ന ജീപ്പിന്റെ പുറകെ പാഞ്ഞടുക്കുന്ന ജിറാഫാണ് വീഡിയോയിലുള്ളത്. വണ്ടിയുടെ അടുത്തത് എത്തില്ലെന്ന് ആദ്യം കാഴ്ചക്കാരന് തോന്നുമെങ്കിലും,നിമിഷ നേരം കൊണ്ട് ജീപ്പിന്റെ പുറകിലേക്ക് പാഞ്ഞടുക്കുകയാണ് ജിറാഫ്.

ജീപ്പ് വേഗത കൂട്ടിയപ്പോൾ തന്റെ ഓട്ടത്തിന്റെയും വേഗത ജിറാഫും കൂട്ടി. ഒടുവിൽ ജീപ്പിനെ മറികടക്കാൻ ഒരു അവസരം ലഭിച്ചപ്പോൾ അനായാസേന മറികടന്നു.സഡൻ ബ്രെയ്ക്കിട്ട് ജീപ്പ് റിവേഴ്‌സ് എടുക്കുന്നതാണ് പിന്നെ വിഡിയോയിൽ കാണുക. അപ്പോഴും അത് കൂടുതൽ വാശിയോടെ ജീപ്പിനെ പിന്തുടരുന്നുണ്ട്.

എന്താണ് ജീപ്പിനെ പിന്തുടരാൻ ജിറാഫിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. എന്ത് തന്നെയായാലും ജിറാഫ് ദേഷ്യത്തിലാണ് എന്ന് വീഡിയോ കാണുന്നവർക്ക് മനസിലാകും."ജിറാഫിന്റെ അടുത്ത് ഒരിക്കലും കളിക്കരുത്. എത്ര വേഗതയേറിയതാണ് അവയുടെ കാലുകൾ എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. ഓരോ തൊഴികൊണ്ട് ഇതിന് ഏതൊരാളെയും നിലത്തിടാം. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല വേഗതയിലാണ് ജിറാഫ് സഞ്ചരിക്കുക" വീഡിയോ പോസ്റ്റ് ചെയ്ത സുധ രാമൻ ഒരു കുറിച്ചു.

Never mess up with a Giraffe.

Watch the video to know how powerful are their legs. With one kick they can take anyone to ground. They run at a great speed with so much of grace. Video via FB. pic.twitter.com/rWAQpa9NtQ

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) June 19, 2020