കൊല്ലം: കടയുടെ ഷട്ടർതകർത്ത് പണവും സാധനങ്ങളും അപഹരിച്ച രണ്ടുപേരെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി വടക്കേക്കര ബദാംമുക്കിൽ ശ്രുതി വിലാസത്തിൽ സുരേന്ദ്രൻ നായരുടെ കടയിലാണ് മോഷണം നടന്നത്. തിരുവനന്തപുരം കോലിയക്കോട് ശാന്തിഗിരിയിൽ നെല്ലീക്കാട് വീട്ടിൽ കൊട്ടാരംബാബു എന്ന ബാബു(57), പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് മെതുകുമ്മേൽ ചക്കാലയിൽ വീട്ടിൽ ചന്തു എന്ന നൗഷാദ് (26) എന്നിവരെയാണ് സി.ഐ രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.