pic

കൊല്ലം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 15,17 വാർഡുകളിലും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 23ലും നിലവിലുണ്ടായിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവായി. അതേസമയം കൊല്ലം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, ഒൻപത് വാർഡുകൾ, മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകൾ, കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം, ഡിവിഷനുകൾ, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ വാർഡ് 17, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 8,10,11,13 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി നിശ്ചയിച്ചു.