marriage

കൊല്ലം: കൊവിഡ് നിബന്ധനകൾ മറികടന്ന് വിവാഹത്തിനെത്തിയ ഇരുന്നൂറ് പേർക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. പരവൂർ ഐ.ഒ.ബി ജംഗ്ഷനിൽ നടന്ന വിവാഹത്തിലാണ് ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്തത്. സാമൂഹിക അകലവും നിർദേശങ്ങളും പൂർണമായി ലംഘിച്ചതിനാൽ വിവാഹം നടത്തിയവർക്കൊപ്പം, പങ്കെടുത്തവരെയും പ്രതികളാക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ ലംഘനത്തിന് കൊല്ലം സിറ്റി പൊലീസ് ഇന്നലെ മാത്രം 547 പേർക്കെതിരെയാണ് കേസെടുത്തത്.