covi-19

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. വെള്ളിയാഴ്ച മാത്രം 4,301 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,292 ആയി. 1184 പേർ മരിച്ചു. ജൂൺ ഏഴിന്ന് ശേഷം ഒരു ലക്ഷം പേർക്കാണ് സൗദിയിൽ രോഗം സ്ഥീരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നതിനിടയിലും കർഫ്യൂവിൽ ഇളവ് വരുത്താനാണ് സൗദിയുടെ തീരുമാനം. ജൂൺ 21 മുതൽ കർഫ്യൂവിൽ ഇളവ് പ്രാബല്യത്തിലാകും.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 86,37,901 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4.54 ലക്ഷം പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ യു.എസിലാണ് 22,19,675 പേർക്കാണ് രോഗം ബാധിച്ചത്. 10,32,913 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. 5,68,292 ലക്ഷം രോഗികളുള്ള റഷ്യയാണ് കൂടുതൽ രോഗികളുള്ള മുന്നാമത്തെ രാജ്യം.രോഗികളുടെ എണ്ണത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആശങ്കപ്പെടുത്തും വിധത്തിലാണ് ലോകമെങ്ങും രോഗവ്യാപനം തുടരുന്നത്.