photo
സുരേഷ്

കൊല്ലം: വെളിയത്ത് തുണിക്കടയിൽ മോഷണം, പ്രതി പിടിയിൽ. വെളിയം കിഴക്കേക്കര വലിയവിള വീട്ടിൽ ചാക്കോച്ചി എന്ന് വിളിക്കുന്ന സുരേഷിനെ (45) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലംകുന്ന് കൈതയിൽ സ്വദേശിനിയായ മല്ലികയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സാരീസ് എന്ന തുണിക്കടയിലാണ് മോഷണം നടത്തിയത്. രാത്രി പത്ത് മണിയോടെ ഷട്ടർ പൊളിച്ച് അകത്തുകടന്ന് പണവും തുണിത്തരങ്ങളും മോഷ്ടിച്ചു. സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.