കോട്ടയം: രാവും പകലും ചാറ്റ് ചെയ്തതോടെ വീട്ടുകാർ വഴക്കുപറഞ്ഞു. 17കാരി നിലവിളിച്ച് കാമുകനെ വിവരം അറിയിച്ചു. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാൽ യുവാവ് കാർ വിളിച്ച് തിരുവനന്തപുരത്ത് എത്തി പെൺകുട്ടിയെയും കൊണ്ട് ഇടുക്കി മുരിക്കാശേരിയിലേക്ക് പറന്നു. യുവാവിന്റെ വീട്ടുകാർക്കും ഇതിനോട് താത്പര്യമില്ലായിരുന്നുവെങ്കിലും മനസില്ലാമനസോടെ ഇരുവരെയും വീട്ടിൽകയറ്റി . ഒരു മാസം മുമ്പായിരുന്നു സംഭവം.
പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതോടെ കളി കാര്യമായി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മുരിക്കാശേരി പൊലീസ് യുവാവിനെ പൊക്കി. പൊലീസ് ചോദ്യംചെയ്യലിലാണ് പെൺകുട്ടി പീഡനത്തിന് വിധേയമായതായി മനസിലായത്. പോക്സോ നിയമപ്രകാരം കേസ് എടുത്ത് മുരിക്കാശേരി സി.ഐ സലിൻ ലൂയിസ് കേസ് എടുത്തു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ കൂട്ടുകാരിയാണ് ആറു മാസം മുമ്പ് ഫേസ്ബുക്കിലൂടെ യുവാവുമായി പരിചയപ്പെട്ടത്. തുടർന്ന് 17കാരിയെ കൂട്ടുകാരി യുവാവിന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ചാറ്റിംഗ് അതിരുവിട്ടത്.